
ചെങ്ങന്നൂർ: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുളക്കുഴ ശ്രീദുർഗ്ഗാ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ കാണിയ്ക്ക മണ്ഡപം കവലയിൽ പതാകദിനം നടത്തി. ആഘോഷസമിതി അദ്ധ്യക്ഷൻ എസ്. രമേശൻ കാവി പതാക ഉയർത്തി.ഈ വർഷം ബാലഗോകുലത്തിൻ്റെ സുവർണ്ണജയന്തിയാണ്.
അതിൻ്റെ ഭാഗമായി സെപ്റ്റംബർ - 12 വൈകിട്ട് 6ന് മുളക്കുഴ ഗന്ധർവ്വമുറ്റത്ത് ഭഗവതിക്ഷേത്രത്തിൽ വച്ച് സാംസ്കാരിക സദസും
ശ്രീകൃഷണന്യത്തോത്സവസന്ധ്യയും നടക്കും. ബാലഗോകുലം സംസ്ഥാന കാര്യദർശ്ശി വി. ഹരികുമാർ ഉദ്ഘാടനം ചെയ്യും. പ്രസ്തുത വേദിയിൽ
മുളക്കുഴയിൽ ബാലഗോകുലത്തിൻ്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ച വിശിഷ്ഠ വ്യക്തിത്വം ടി. കെ വേണുഗോപാലിനെ ആദരിക്കും.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി
മഹാശോഭയാത്രയുടെ ഉദ്ഘാടനം സെപ്റ്റംബർ - 14 വൈകിട്ട് 5മണിക്ക് മുളക്കുഴ കാണിയ്ക്ക മണ്ഡപം കവലയിൽ പ്രശസ്ത ചലചിത്രതാരം കൃഷ്ണേന്ദു ഉണ്ണികൃഷ്ണൻ നിർവ്വഹിക്കും. മുളക്കുഴ സ്കൂൾഭാഗം, തിരുമുളക്കുഴ, നാമ്പോഴിമല, കുഴിപൊയ്ക, പറയരുകാല എന്നിവിടങ്ങളിൽ നിന്നും ആരംഭികുന്ന ശോഭായാത്രകൾ മുളക്കുഴ ഗന്ധർവ്വമുറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും.











